20 April 2024 Saturday

ചൂണ്ടലിൽ ഗ്യാസ് പൈപ്പ് ലൈൻ കുഴിയിൽ വീണ് സിപിഎം നേതാവ് മരിച്ച സംഭവത്തിൽ ഉപകരാറുകാരൻ അറസ്റ്റിൽ

ckmnews

ചൂണ്ടലിൽ ഗ്യാസ് പൈപ്പ് ലൈൻ കുഴിയിൽ വീണ് സിപിഎം നേതാവ് മരിച്ച സംഭവത്തിൽ ഉപകരാറുകാരൻ അറസ്റ്റിൽ


കുന്നംകുളം:സിറ്റി ഗ്യാസ് പൈപ്പ് ലൈൻ  കുഴിയിൽ വീണ് സ്കൂട്ടർ യാത്രികനായ സി പി എം നേതാവ് മരിച്ച സംഭവത്തിൽ ഉപകരാറുകാരൻ അറസ്റ്റിൽ. എറണാകുളം തിരുവന്നിയൂർ മാമല കക്കാടുകര അനീഷ് ഭവനിൽ അനീഷ് കുമാറി (39) നെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ മുഖ്യ കരാറുകാരനെ ഒഴിവാക്കിയാണ് കേസെടുത്തിട്ടുള്ളത്. വേണ്ടത്രെ സുരക്ഷാ മുൻകരുതൽ സ്വീകരിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് കാണിച്ചാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.  ആറ് മാസത്തിനു ശേഷമാണ് സംഭവത്തിൽ ഒരാളെയെങ്കിലും അറസ്റ്റ് ചെയ്യുന്നത്.  കരാറുകാരൻ കോട്ടയം സ്വദേശി ദീപക് ജോണിനെ ഉന്നത രാഷ്ട്രീയ സമ്മർദ്ദം മൂലം കേസിൽ നിന്ന് ഒഴിവാക്കിയെന്നാരോപണവും ഉയർന്നിട്ടുണ്ട്.  കഴിഞ്ഞ ഏപ്രിൽ 15 ന് ചൂണ്ടൽ പാറന്നൂരിൽ വെച്ചായിരുന്നു അപകടം.  സി പി എം കേച്ചേരി ലോക്കൽ സെക്രട്ടറി ചിറയത്ത് സി.എഫ് ജെയിംസാണ് അപകടത്തിൽ മരിച്ചത്.