18 April 2024 Thursday

എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രായമായവർക്ക് കട്ടിൽ വിതരണം ചെയ്തു

ckmnews

എടപ്പാൾ ഗ്രാമപഞ്ചായത്ത്

പ്രായമായവർക്ക് കട്ടിൽ വിതരണം ചെയ്തു


എടപ്പാൾ:ഗ്രാമപഞ്ചായത്ത് 2021-22 വർഷത്തെ ജനകീയാസൂത്രണപദ്ധതിയിൽ ഉൾപ്പെടുത്തിയ വൃദ്ധകൾക്ക് കട്ടിൽ വിതരണം ചെയ്തു.പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് സി വി സുബൈദ നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ 

ICDS സൂപ്പർവൈസർ മഞ്ജു സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ദിനേശൻ,ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഷീന മൈലാഞ്ചിപറമ്പിൽ,വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ക്ഷമ റഫീഖ്, മെമ്പർമാരായ എം കെ എം ഗഫൂർ, പി വി ലീല, ആഷിക്ക് പൂക്കരത്തറ തുടങ്ങിയവർ സംസാരിച്ചു.എൻ ഷീജ നന്ദി രേഖപ്പെടുത്തി.