29 March 2024 Friday

നീലഗിരിയില്‍ ഹെലികോപ്റ്റർ തകർന്നുവീണ് സംയുക്ത സൈനികമേധാവി ബിപിന്‍ റാവത്ത് അടക്കം 13പേർ കൊല്ലപ്പെട്ടു

ckmnews

കുനൂര്‍ (തമിഴ്‌നാട്): സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്തും ഭാര്യയും അടക്കം 13 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം. സർക്കാർ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.