25 April 2024 Thursday

കളഞ്ഞുകിട്ടിയ തുക പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് അഭിലാഷിനെ ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു

ckmnews

കളഞ്ഞുകിട്ടിയ തുക  പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് അഭിലാഷിനെ  ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു


ചങ്ങരംകുളം:  യാത്രക്കിടെ റോഡിൽ നിന്ന് ലഭിച്ച കാൽ ലക്ഷം രൂപ ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച യുവാവിന് ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു.കറുകപുത്തൂർ ചുമട്ടുതൊഴിലാളിയായി  ജോലി ചെയ്യുന്ന ഇട്ടോണം കഴംകോടത്ത് വീട്ടിൽ ഗോവിന്ദൻകുട്ടിനായരുടെ മകൻ  അഭിലാഷ് ചൊവ്വാഴ്ച  ഭാര്യയുമായുള്ള യാത്രയിലാണ്  പെരിങ്ങോട് അത്താണിപറമ്പിൽ നിന്ന്   25500 രൂപ കിട്ടിയത് തുക  ഉടനെ തന്നെ  ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു..തുടർന്നുള്ള അന്വേഷണത്തിൽ മതുപ്പുള്ളി നാട്ടുകൂട്ടം എന്ന സ്ഥലത്ത് താമസിയ്ക്കുന്ന ബിഹാർ സ്വദേശി ബിപുൽകുമാറിന്റെ കൈയ്യിൽ നിന്ന് നഷ്ടപ്പെട്ട തുകയാണിത് എന്ന് കണ്ടെത്തി. ഉടമസ്ഥനെ സ്റ്റേഷനിൽ വരുത്തി തുക കൈമാറി.സത്യസന്ധമായ പ്രവൃത്തിയിലൂടെ ഗ്രാമത്തിനും ,സമൂഹത്തിനും  അഭിമാനമായ  അഭിലാഷിനെ ചാലിശ്ശേരി പോലീസ് 

ഇൻസ്പെക്ടർ കെ.സി വിനുവിന്റെ നേതൃത്വത്തിൽ   ജനമൈത്രി പോലീസ്  ഉപഹാരം നൽകി ആദരിച്ചു.സബ് ഇൻസ്പെക്ടർ അനീഷ്,ബീറ്റ് ഓഫീസർ മാരായ എ ശ്രീകുമാർ,രതീഷ് വി.ആർ , എസ് സി പി ഒ സജിത്ത് ,അഭിലാഷ് എന്നിവർ പങ്കെടുത്തു.