19 April 2024 Friday

പ്രീമാരിറ്റൽ കൗൺസിലിംഗ് ക്ലാസ്സുകൾക്ക് ആനക്കരയിൽ തുടക്കം

ckmnews

പ്രീമാരിറ്റൽ കൗൺസിലിംഗ് ക്ലാസ്സുകൾക്ക് ആനക്കരയിൽ തുടക്കം


എടപ്പാൾ:പാലക്കാട് ജില്ലാ കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്, എ ഡബ്ല്യു എച്ച് കോളേജ് ആനക്കര വിമൺ ഡെവലപ്മെന്റ് സെല്ലും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രീമാരിറ്റൽ കൗൺസിലിംഗ് ക്ലാസ്സുകൾക്ക് തുടക്കമായി.ഡിസംബർ 7, 8,9,10 തീയതികളിലാണ് ക്ലാസ്സുകൾ നടക്കുന്നത്.പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദ് നിർവഹിച്ചു. ഓപ്പൺ ഡോക്ടർ ബാബു ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങിൽ വി മണ്ഡലം മെന്റൽ കോർഡിനേറ്റർ ഫസീല സ്വാഗതവും വാർഡ് മെമ്പർ ബാലചന്ദ്രൻ പി.സി, രാജു കൗൺസിലിംഗ് പ്രോഗ്രാം കോഡിനേറ്റർ മുഹമ്മദ് റാഫി എന്നിവർ ആശംസ പറഞ്ഞു. ശ്രീമതി ശ്രീജ നന്ദിപറഞ്ഞു ആദ്യദിന പരിപാടികൾക്ക് വിരാമമായി