20 April 2024 Saturday

മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക ക്യാമറയിൽ കുടുങ്ങും , സോഫ്റ്റ്വെയർ ക്രമീകരണവുമായി പൊലീസ്

ckmnews

മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക  ക്യാമറയിൽ കുടുങ്ങും , സോഫ്റ്റ്വെയർ ക്രമീകരണവുമായി പൊലീസ്

സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ്. രോഗവ്യാപനം തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാനാണ് പൊലീസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മുഖാവരണം ഉപയോഗിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ട്രാഫിക് പരിശോധനയ്ക്കായുള്ള ക്യാമറ ഉപയോഗിച്ചും മുഖാവരണം ധരിക്കാത്തവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കാനാണ് പൊലീസ് തയ്യാറെടുക്കുന്നത്. നിലവില്‍ മുഖാവരണം ധരിക്കാത്തതിന് ശരാശരി രണ്ടായിരത്തോളം കേസെടുക്കുന്നുണ്ട്.ട്രാഫിക് നിയമലംഘനങ്ങള്‍, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തത്, ഹെല്‍മെറ്റ് ധരിക്കാത്തത് എന്നിവയൊക്കെയാണ് ഇപ്പോള്‍ ക്യാമറ ഉപയോഗിച്ച്‌ കണ്ടെത്തുന്നത്.