19 April 2024 Friday

നാദാപുരത്ത് എസ്ഐ കുഴഞ്ഞുവീണ് മരിച്ചു

ckmnews

കോഴിക്കോട്: നാദാപുരം പൊലീസ് സ്റ്റേഷനിലെ (Nadapuram Police Station) എസ് ഐ കുഴഞ്ഞു വീണ് മരിച്ചു. കക്കട്ട്  പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് കെ.പി.രതീഷ് (51) ആണ് മരിച്ചത്. 


രാവിലെ എട്ടു മണിയോടെ കൂട്ടുകാരോടൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെയാണ് സംഭവം. ഉടൻ കക്കട്ടിലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: പരേതനായ നാണു. മാതാവ്. ജാനു. ഭാര്യ: ഷാനിമ. മകൾ: അഷിമ