19 April 2024 Friday

അക്കിക്കാവിൽ ഗ്യാസ് ലൈനിന് വേണ്ടി എടുത്ത കുഴിയിൽ സ്കൂട്ടർ വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

ckmnews

അക്കിക്കാവിൽ ഗ്യാസ് ലൈനിന് വേണ്ടി എടുത്ത കുഴിയിൽ സ്കൂട്ടർ വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു


പെരുമ്പിലാവ് :പെരുമ്പിലാവ് അക്കിക്കാവിൽ അദാനി ഗ്രൂപ്പ് ഗ്യാസ് ലൈനിന് വേണ്ടി എടുത്ത കുഴിയിൽ സ്കൂട്ടർ വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.പെരുമ്പിലാവ് പൊറവൂർ പോതിരുത്തി ഞാലിൽ പരേതനായ ശങ്കുണ്ണി നായർ മകൻ രവികുമാർ (54) ആണ് മരിച്ചത്.ചൂണ്ടൽ -കുറ്റിപ്പുറം

സംസ്ഥാന പാതയിലെ പെരുമ്പിലാവ് അക്കിക്കാവ് ക്ഷേത്രത്തിന് സമീപം

ശനിയാഴ്ച്ച രാത്രിയായിരുന്നു അപകടം.അദാനി ഗ്യാസ് പൈപ്പിന് കുഴിച്ച കുഴിയിൽ സ്കൂട്ടർ തെന്നി വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം.ഭാര്യ. അക്കിക്കാവ് കാഞ്ചിയത്ത് ഗീത.

 മക്കൾ. വിനയ്‌ രവി വൃന്ദ. സംസ്ക്കാരം ഇന്ന് വൈകീട്ട് 2 മണിയ്ക്ക് വീട്ടുവളപ്പിൽ .