20 April 2024 Saturday

തിരൂർ, താനാളൂരിൽ ഗുഡ്സ് ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

ckmnews

തിരൂർ, താനാളൂരിൽ ഗുഡ്സ് ഇപെയും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം


തിരൂർ, താനാളൂരിൽ ഗുഡ്സ് ഇപെയും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം.തിരൂർ താനാളൂർ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫ് എന്നവരുടെ മകൾ സഫലഷെറിൻ (7)ആണ് മരിച്ചത്.താനാളൂർ ചുങ്കത്ത്  തിങ്കളാഴ്ച കാലത്ത് 8.30 ഓടെയാണ് ബസും ആപെ ഗുഡ്സും കൂട്ടിയിടിച്ചത്.അപകടത്തിൽ സംഭവസ്ഥലത്ത് വെച്ചു തന്നെ കുട്ടി മരണപ്പെട്ടു.കുട്ടിയുടെ ബന്ധുവും ആപെ ഡ്രൈവറുമായ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.