19 April 2024 Friday

സഫ പര്‍വിന്റെ ചികിത്സക്ക് കെഎംസിസിയും മുസ്ലിംലീഗും ചേര്‍ന്ന് സമാഹരിച്ച 13,79965 രൂപ കൈമാറി

ckmnews

സഫ പര്‍വിന്റെ ചികിത്സക്ക് കെഎംസിസിയും മുസ്ലിംലീഗും ചേര്‍ന്ന് സമാഹരിച്ച 13,79965 രൂപ കൈമാറി


ചങ്ങരംകുളം:സഫ പർവിന്റെ ചികിത്സക്കു വേണ്ടി നരണിപ്പുഴ ഗ്ലോബൽ കെഎംസിസിയും ശാഖ മുസ്ലീം ലീഗും ചേർന്നു സമാഹരിച്ച *13,79,965 (പതിമൂന്ന് ലക്ഷത്തി എഴുപത്തിയൊമ്പതിനായിരത്തി തൊള്ളായിരത്തി അറുപത്തിയഞ്ച്) രൂപ* പ്രദേശത്തെ മുസ്ലിം ലീഗ്,കെ.എം.സി.സി പ്രവർത്തകരുടെ സാന്നിധ്യത്തിൽ നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർ നരണിപ്പുഴ മുഹമ്മദലി സഫ പർവിന്റെ പിതൃസഹോദരൻ പി.സൈനുദ്ധീന് കൈമാറി.ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ  സമയം കൊണ്ടും സമ്പത്ത് കൊണ്ടും സഹായിച്ച, സഹകരിച്ച പ്രിയപ്പെട്ട നാട്ടുകാർ, സംഘടനാപ്രവർത്തകർ, നേതാക്കൾ,സുഹൃത്തുക്കള്‍ അടക്കമുള്ള മുഴുവന്‍  സുമനസ്സുകൾക്കും കുടുംബം നന്ദി അറിയിച്ചു.കെഎംസിസിയുടെയും മുസ്ലീം ലീഗിന്റേയും പ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരം സഫ പർവിന്റെ പിതാവ് പി എസ്  സിദ്ധീഖിന്റെ അക്കൗണ്ടിലേക്കു നേരിട്ട് സംഖ്യകൾ അയച്ചു കൊടുത്ത വിവിധ മണ്ഡലം, ജില്ല കെഎംസിസിയുടെയും  പ്രവർത്തകർ, മറ്റു സാംസ്കാരിക കൂട്ടായ്മ പ്രവർത്തകർ തുടങ്ങിയ  എല്ലാ സുമനസ്സുകൾക്കും മറ്റു പ്രാദേശിക രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ, പ്രവർത്തകർ, ക്ലബ്ബുകൾ, വിദ്യാർത്ഥി കൂട്ടായ്മകൾ എല്ലാവരെയും ഭാരവാഹികള്‍ അഭിനന്ദിച്ചു.