29 March 2024 Friday

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി ചൈതന്യ ലൈബ്രറി

ckmnews

വിദ്യാര്‍ത്ഥികള്‍ക്ക്  ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി ചൈതന്യ ലൈബ്രറി


ചങ്ങരംകുളം: ചാലിശ്ശേരി പെരുമണ്ണൂർ  ഇ.പി.എൻ  മെമ്മോറിയൽ  ചൈതന്യ ലൈബ്രറിയിൽ ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക്  സൗകര്യം ഒരുക്കിയ  പെരുമണ്ണൂർ ഇ.പി.എൻ ചൈതന്യ ലൈബ്രറിയുടെ പ്രവൃത്തനം നാടിന് മാതൃകയായി.ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കാൻ വായനശാലകളോട് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കഴിഞ്ഞ ദിവസം  നിർദ്ദേശം നൽകിയിരുന്നു. പക്ഷേ ചൈതന്യ വായനശാലയിൽ ടി.വി ഇല്ലാത്തതിൻ്റെ വിഷമത്തിലായിരുന്നു ഭാരവാഹികൾ.ഭാവി തലമുറയുടെ വാഗ്ദാനങ്ങളായ കുട്ടികളുടെ പ0നത്തിന് ചാലിശ്ശേരി സ്വദേശി വട്ടേക്കാട്ട് രവി മകൻ  പ്രശാന്ത്   വായനശാലയിലേക്ക്  മുപ്പത്തിരണ്ട്  ഇഞ്ച്  ടി.വിയും 2.1 സ്പീക്കർ സിസ്റ്റവും സൗജന്യമായി നൽകി. ചാലിശ്ശേരി കേരള വിഷൻ പ്രവർത്തകനായ ജിജി കുട്ടികളുടെ പഠനത്തിനായി   കേബിൾ കണക്ഷൻ  സൗജന്യമായി നൽകി.ഇലക്ടീഷൻ മാനു ടി.വി. ഫിറ്റ് ചെയ്യുകയും ചെയ്തതോടെ ഗ്രാമത്തിലെ തന്നെ യശസ്സ് ഉയർത്തി നിൽക്കുന്ന വിജ്ഞാന സേവന കേന്ദ്രമായിട്ടുള്ള ചൈതന്യ വായനശാലയുടെ ചിരകാല സ്വപ്നം യഥാർത്ഥമായ ആഹ്ലാദത്തമായിരുന്നു പ്രദേശവാസികൾക്ക് .ഞായറാഴ്ച രാവിലെ വായനശാലയിൽ നടന്ന ചടങ്ങിൽ ടി.വി.യുടെ സ്വിച്ച് ഓൺ കർമ്മം വട്ടേക്കാട്ട് രവി നിർവ്വഹിച്ചു.  പി.ആർ കുഞ്ഞുണ്ണി , ഡോ. ഇ.എൻ ഉണ്ണികൃഷ്ണൻ , സുനിത , അനൂപ , നിതിൻ , ഇ.കെ.മണികണ്ഠൻ എന്നിവർ സംസാരിച്ചു.തിങ്കളാഴ്ച മുതൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ  ഫസ്റ്റ്ബൈൽ ഓൺ ലൈൻ  പഠനത്തിനായി  കോവിഡ് മാനദണ്ഡമനുസരിച്ച് ഒരേ സമയം പഞ്ചായത്തിലെ പത്തോളം  വിദ്യാർത്ഥികൾക്കായി   സൗകര്യം നൽകുമെന്ന് ഡോ.ഇ.എൻ ഉണ്ണികൃഷ്ണൻ  പറഞ്ഞു.