23 April 2024 Tuesday

മൂക്കുതല ഹൈസ്കൂളിലെ 96 ലെ എസ്എസ്എൽസി ബാച്ച് സിൽവർ ജൂബിലി ആഘോഷത്തിന് ഒരുങ്ങുന്നു

ckmnews

മൂക്കുതല ഹൈസ്കൂളിലെ 96 ലെ എസ്എസ്എൽസി ബാച്ച് സിൽവർ ജൂബിലി ആഘോഷത്തിന് ഒരുങ്ങുന്നു


ചങ്ങരംകുളം:നീണ്ട 25 വർഷങ്ങൾക്ക് ശേഷംമൂക്കുതല ഹൈസ്കൂളിലെ 96 ലെ എസ്എസ്എൽസി ബാച്ച് വിദ്യാർത്ഥികൾ പടിച്ചിറങ്ങിയ സ്കൂളിൽ വീണ്ടും സിൽവർ ജൂബിലി ആഘോഷത്തിനായി ഒരുമിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.മൂക്കുതല ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് 25 വർഷം മുൻപ് പടിയിറങ്ങിയ 600 ഓളം വരുന്ന പഠിതാക്കളാണ് വീണ്ടും ഒരു നോക്ക് കാണാനും കലാലയ ജീവിതത്തിലെ ഓർമകൾ പങ്ക് വെക്കുന്നതിനുമായി ഹൈസ്കൂൾ അങ്കണത്തിൽ ഒത്തു ചേരുന്നത്.വിദേശത്തും സ്വദേശത്തുമായി ചിതറിക്കിടക്കുന്ന കലാലയ സൗഹൃങ്ങളെ രണ്ടര പതിറ്റാണ്ടിനിപ്പുറം ഒരുമിച്ച് കൂട്ടുക എന്നത് ഏറെ ശ്രമകരമായ ദൗത്യമായിരുന്നു എങ്കിലും ഇതിനോടകം 300 ഓളം സഹപാഠികളെ കണ്ടെത്താൻ കൂട്ടായ്മക്ക് കഴിഞ്ഞു എന്നത് ആശ്വാസം നൽകുന്നതായും സംഗമത്തിന് മറ്റുള്ളവരും എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘാടകർ പറഞ്ഞു.ഡിസംബർ 26 ന് കാലത്ത് 9 മുതൽ വൈകിയിട്ട് 5 വരെ നടക്കുന്ന സംഗമത്തിന്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ നിർവഹിക്കും.ജീവകാരുണ്യ രംഗത്തും മറ്റു സന്നദ്ധപ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് കൂട്ടായ്മ നില നിർത്താനാണ് ശ്രമിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.സംഗമത്തിന്റെ മുന്നോടിയായി കൂട്ടായ്മയുടെ ലോഗോ  പ്രകാശനം നടന്നു,സുവനീർ   പ്രകാശനം,തങ്ങളിൽ നിന്ന് വേർപിരിഞ്ഞ ചലചിത്ര സംവിധായകൻ കൂടിയായ ഷാനവാസ് നരണിപ്പുഴ,സനാർദ്ധനൻ,ഉണ്ണികൃഷ്ണൻ അടക്കമുള്ളവരുടെ അനുസ്മരണം തുടങ്ങിയ വിവിധ പരിപാടികളും നടക്കും.എം.അജയ്ഘോഷ്, വികെഎം നൗഷാദ്,പിജി അമ്പിളി,എം സന്ധ്യ,എം സുജീഷ്,വി ഷറഫുദ്ദീൻ,ഇഎം ഷാജഹാൻ,പി.പി.വിപിൻദാസ്,ടി ഉണ്ണികൃഷ്ണൻ,ഷാഫി ചങ്ങരംകുളം, മീനാകുമാരി ചങ്ങരംകുളം തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു