29 March 2024 Friday

ഹരിത ക്ഷേത്രം പദ്ധതി കേരളത്തിന്‌ മാതൃക:ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

ckmnews

ഹരിത ക്ഷേത്രം പദ്ധതി കേരളത്തിന്‌ മാതൃക:ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ


എടപ്പാൾ: ഹരിത ക്ഷേത്രം പദ്ധതി കേരളത്തിന്‌ മാതൃകയാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ 

 ഹരിത ക്ഷേത്രം പദ്ധതി നാടിനു സമർപ്പിച്ചു സംസാരിക്കകുക യായിരുന്നു അദ്ദേഹം.

കെ ടി ജലീൽ എം എൽ എ അധ്യക്ഷത വഹിച്ചു. മാനേജിങ് ട്രസ്റ്റി കെ. എം പരമേശ്വരൻ നമ്പൂതിരി മേൽശാന്തി പിഎം മനോജ്‌ എമ്പ്രാന്തിരി, ദേവസ്വം ബോർഡ്‌ പ്രസിഡണ്ട്‌ എം ആർ മുരളി, തന്ത്രി നാരായണൻ നമ്പൂതിരിപാട്,മെമ്പർ ടി എൻ ശിവശങ്കരൻ അഡ്വക്കറ്റ് പി പി മോഹൻദാസ്, രജനി എന്നിവർ സംസാരിച്ചു മുഖ്യമന്ത്രിയുടെ വിശിഷ്ട സേവമെഡൽ കരസ്തമാക്കിയ പൊന്നാനി സിഐ വിനോദ് വാളയാട്ടരിന്റെ ക്ഷേത്രം ആദരിച്ചു.