29 March 2024 Friday

അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് 20 ലക്ഷം പേർക്ക് തൊഴിൽ: മന്ത്രി കെ രാധാകൃഷ്ണൻ

ckmnews

അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് 20 ലക്ഷം പേർക്ക് തൊഴിൽ: മന്ത്രി കെ രാധാകൃഷ്ണൻ


എടപ്പാൾ:  അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാകുമെന്ന്  മന്ത്രി കെ രാധാകൃഷ്ണൻ. എടപ്പാളിൽ നാഷണൽ റബ്ബർ മിഷൻ പദ്ധതിയിൽ ഒരുങ്ങുന്ന

സ്കിൽ ഡവലപ്പ്മെന്റ് ട്രെയ്നിംഗ് സെന്റർ & മാർക്കറ്റിംഗ് സെന്ററിന്റെയും കൾച്ചറൽ സെന്ററിന്റെയും

കെട്ടിട നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ടി ജലീൽ എം എൽ എ അധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഡയറക്ടർ  പ്രീതി മേനോൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. പ്രഭാകരൻ,

അഡ്വ. പി.പി. മോഹൻദാസ്,ക്ഷമ റഫീക്ക്, ദിനേശ് എ,

 ഷീന എം.പി. പി.വി. രാധിക, മുനീറ നാസർ

ആഷിഫ് പൂക്കരത്തറ, വിദ്യാധരൻ വി.പി,പി പി ബിജോയ്‌, സി രവീന്ദ്രൻ, ഇ ശിവകുമാർ, വികെഎ മജീദ്, പി രാജൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിവി സുബൈദ സ്വാഗതവും സെക്രട്ടറി ബാബുരാജ് നന്ദിയും പറഞ്ഞു.