23 April 2024 Tuesday

അക്കിക്കാവിൽ ഗ്യാസ് ലൈനിനായി എടുത്ത കുഴിയിൽ ബൈക്ക് വീണ് കരിക്കാട് സ്വദേശിക്ക് ഗുരുതര പരിക്ക്

ckmnews

അക്കിക്കാവിൽ ഗ്യാസ് ലൈനിനായി എടുത്ത കുഴിയിൽ ബൈക്ക് വീണ് കരിക്കാട് സ്വദേശിക്ക് ഗുരുതര പരിക്ക്


പെരുമ്പിലാവ്:അക്കിക്കാവ് സിഗ്നലിനു സമീപം അദാനി ഗ്യാസ് ലൈനിനായി എടുത്ത കുഴിയിൽ വീണ് മധ്യവയസ്കന് ഗുരുതര പരിക്കേറ്റു. പെരുമ്പിലാവ് കരിക്കാട് കോട്ടയിൽ വീട്ടിൽ ശങ്കുണ്ണിനായർ മകൻ രവികുമാർ (54)നാണ് പരിക്കേറ്റത്.രാത്രി 10.30 യോടെയായിരുന്നു അപകടം. അപകടം നടന്ന ഉടനെ ലൈവ് കെയർ ആംബുലൻസ് പ്രവർത്തകർ പെരുംമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഈ കുഴിയിൽ ബൈക്കുകൾ വീണ് അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു.രാത്രി കാലങ്ങളിൽ റോഡിലെ കുഴി വാഹനങ്ങൾക്ക് തിരിച്ചറിയാൻ കഴിയാതെ വരുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്