24 April 2024 Wednesday

സംസ്ഥാന പാതയിലെ കുഴി അപകടങ്ങള്‍ക്ക് കാരണമാവുന്നു

ckmnews


ചങ്ങരംകുളം:സംസ്ഥാന പാതയിലെ കുഴി അപകടങ്ങള്‍ക്ക് കാരണമാവുന്നതായി പരാതി.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചിയ്യാനൂര്‍ പാടത്ത് സെമി ഹമ്പിന് സമീപത്താണ് റോഡ് തകര്‍ന്ന് കുഴി രൂപപ്പെട്ടത്.കഴിഞ്ഞ ദിവസം രാത്രി ബൈക്ക് കുഴിയില്‍ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞ് കുറ്റിപ്പാല സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.രാത്രി കാലങ്ങളില്‍ വരുന്ന വാഹനങ്ങള്‍ റോഡിലെ കുഴി കാണാതെ അപകടങ്ങള്‍ സംഭവിക്കുന്നത് പതിവാകുന്നുണ്ട്.