16 April 2024 Tuesday

എടപ്പാൾ മേൽപ്പാലം ജനുവരി ആദ്യവാരം നാടിന് സമർപ്പിക്കും

ckmnews

എടപ്പാൾ മേൽപ്പാലം ജനുവരി ആദ്യവാരം നാടിന് സമർപ്പിക്കും


എടപ്പാൾ മേൽപ്പാലം ജനുവരി ആദ്യവാരം നാടിന് സമർപ്പിക്കും.13.68 കോടി രൂപ ചിലവിൽ നിർമിച്ച എടപ്പാൾ മേൽപ്പാലം ജനുവരി ആദ്യവാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്യുമെന്ന് ഡോ: കെ ടി ജലീൽ എം എൽ എ അറിയിച്ചു.ഇ ടി മുഹമ്മദ് ബഷീർ എം പി ,എം എൽ എ മാരായ പി നന്ദകുമാർ, പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ പങ്കെടുക്കും. തൃശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിലാണ് എടപ്പാൾ ഫ്ലൈഓവർ നിർമിച്ചിട്ടുള്ളത്.കോഴിക്കോട്, പൊന്നാനി, തൃശുർ ,പാലക്കാട് റോഡുകൾ സംഗമിക്കുന്ന എടപ്പാൾ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായാണ് മേൽപ്പാലം വിഭാവനം ചെയ്തിട്ടുള്ളത്