19 April 2024 Friday

തവനൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഭിന്ന ശേഷി ദിനാചരണം നടത്തി

ckmnews

തവനൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഭിന്ന ശേഷി ദിനാചരണം നടത്തി


കുറ്റിപ്പുറം:ഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച്  തവനൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബി.ആർ.സി യിലെ പഠിതാക്കൾക്ക് നിളയോരം പാർക്കിൽ വെച്ച് നടത്തിയ  ദിനാചരണ പരിപാടി തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് ഉദ്ഘാടനം ചെയ്തു.  ക്ഷേമകാര്യ സ്ൻ്റാണ്ടിംഗ് കമ്മിറ്റി ചെയർമാൻ വിമൽ.എ.പി.അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.അബ്ദുൾ സലീം, ആർ.രാജേഷ്, .ലിഷ.കെ, സബിൻ.സി, ഫിറോസ്.എൻ.വി  അദ്ധ്യാപിക ഷെമീമ സി, രാജേഷ് പ്രശാന്തിയിൽ, സി.ഡി.എസ് പ്രസിഡണ്ട്. എം.പി.ശ്രീമതി,വി.വി.അശോകൻ എന്നിവർ പ്രസംഗിച്ചു.കലാ പരിപാടികളും നടന്നു