27 March 2023 Monday

പെൺകുട്ടി പൊലീസിനെ നേരിട്ടുവിളിച്ചു; പോക്സോ കേസിൽ പിതാവ് അറസ്റ്റിൽ

ckmnews



കാസർകോട്∙ നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. പെൺകുട്ടി പൊലീസിനെ നേരിട്ടുവിളിച്ച് പരാതി അറിയിക്കുകയായിരുന്നു.


തെക്കന്‍ബങ്കളം രാംകണ്ടത്തെ 47കാരനെയാണ് എസ്‌ഐ ഇ.ജയചന്ദ്രനും സംഘവും അറസ്റ്റുചെയ്തത്. മദ്യലഹരിയില്‍ എത്തുന്ന പിതാവ് മകളെ പലവട്ടം ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. സഹികെട്ടതോടെയാണ് ബന്ധുക്കളുടെ നിർദേശപ്രകാരം പെണ്‍കുട്ടി നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയത്.