28 March 2024 Thursday

വട്ടപ്പാറയിൽ കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

ckmnews



വളാഞ്ചേരി കോഴിക്കോട് പാതയിൽ വട്ടപ്പാറ വളവിന് സമീപം

കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.വളവന്നൂർ പഞ്ചായത്ത് മുൻ മെമ്പറും,പടിയത്ത് അയ്യപ്പൻ എന്നവരുടെ മകനുമായ സുനിൽ പടിയത്ത് ആണ് മരിച്ചത്.രാത്രി 8:30ഓടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ് അതേ ദിശയിൽ സഞ്ചരിച്ച ബൈക്കിൽ തട്ടി യാത്രികൻ്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.വളാഞ്ചേരി നടക്കാവ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.