28 March 2024 Thursday

യൂത്ത്കോണ്‍ഗ്രസ്സ് ചങ്ങരംകുളം പെട്രോള്‍ പമ്പിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി

ckmnews

യൂത്ത്കോണ്‍ഗ്രസ്സ് ചങ്ങരംകുളം പെട്രോള്‍ പമ്പിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി


ചങ്ങരംകുളം:കോവിഡ് 19 എന്ന മഹാമാരി കാലത്ത് രാജ്യം ഭരിക്കുന്ന മോഡി സർക്കാർ ഇന്ധനത്തിന്റെ വില ദിനംപ്രതി വർദ്ധിപ്പിച്ച് ജനങ്ങളെ വെല്ലുവിളിക്കുന്ന ജനദ്രോഹ നയത്തിനെതിരെ യൂത്ത് കോൺഗ്രസ് ആലംകോട്  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളം പെട്രോൾ പമ്പിനു മുൻപിൽ നിൽപ്പ് സമരം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി ടി കാദർ ഉദ്ഘാടനം ചെയ്തു.അരുൺലാൽ ഫൈസൽ സ്നേഹ നഗർ, ഇബ്രാഹിം പെരുമുക്ക്, റെജി ഒതുളുർ, സുഹൈർ എറവറാം കുന്ന്, സുനിൽ ഒതളൂർ എന്നിവർ പങ്കെടുത്തു.