23 April 2024 Tuesday

തവനൂർ ഗ്രാമ പഞ്ചായത്തിൻ്റെയും സാമൂഹിക ആരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ സന്ദേശറാലി സംഘടിപ്പിച്ചു.

ckmnews

തവനൂർ ഗ്രാമ പഞ്ചായത്തിൻ്റെയും സാമൂഹിക ആരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ സന്ദേശറാലി സംഘടിപ്പിച്ചു.


എടപ്പാൾ:അസമത്വങ്ങൾ അവസാനിപ്പിക്കാം എയിഡ്സും മഹാമാരികളും ഇല്ലാതാക്കാം എന്ന സന്ദേശം സമൂഹത്തിലെത്തിക്കുന്നതിൻ്റെ ഭാഗമായി എയ്ഡ്സ് ദിനത്തിൽ തവനൂർ ഗ്രാമ പഞ്ചായത്തിൻ്റെയും സാമൂഹിക ആരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ സന്ദേശറാലി അയങ്കലത്ത് സംഘടിപ്പിച്ചു. തവനൂർ സർക്കാർ  ആർട്സ് ആൻറ് സയൻസ് കോളേജിൻ്റെ സഹകരണത്തോടെ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡണ്ട്  സി.പി.നസീറ ഉദ്ഘാടനം നിർവ്വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ.വിജിത്ത് വിജയ് ശങ്കർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.വിമൽ.എ.പി, ഫിറോസ്. എൻ, പ്രിൻസിപ്പൾ സീജ .വി.വി, അനസ്സ്.വി,സി.ആർ.ശിവപ്രസാദ്, എർണോൾഡ് .ടി, പി.വി.സാക്കീർ ഹുസൈൻ, രാജേഷ് പ്രശാന്തിയിൽ  എന്നിവർ പ്രസംഗിച്ചു. സന്ദേശറാലി പഞ്ചായത്ത് പ്രസിഡണ്ട് ഫ്ലാഗ് ഓഫ് ചെയ്യ്തു.