25 April 2024 Thursday

കുന്നംകുളം പഴുന്നാനയിൽ തമിഴ്നാട് സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

ckmnews

കുന്നംകുളം പഴുന്നാനയിൽ തമിഴ്നാട് സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.


കുന്നംകുളം:പഴുന്നാനയിൽ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. തമിഴ്നാട് കടലൂർ സ്വദേശി പഴനി (50) മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. 15 വർഷമായി പഴുന്നാന സ്വദേശി മടപ്പുരയിൽ ഉസ്മാന്റെ വീട്ടിലെ താമസക്കാരനായിരുന്നു പഴനി. ഇയാൾ താമസിക്കുന്നതിന് സമീപത്തെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ രണ്ടു ദിവസമായി ഇയാളെ കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു.ദുർഗന്ധം വന്നതിനെ തുടർന്ന്  നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. അഡീഷണൽ എസ് ഐ സന്തോഷിന്റെ  നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.