20 April 2024 Saturday

കൊയ്ത്തുത്സവത്തിന്റെ ആവേശത്തിൽ വിദ്യാർഥികൾ

ckmnews

കൊയ്ത്തുത്സവത്തിന്റെ ആവേശത്തിൽ വിദ്യാർഥികൾ


പൊന്നാനി: കൃഷിയിടത്തെ നേരിട്ടറിയുവാൻ മണ്ണിലേക്കിറങ്ങുക എന്ന ലക്ഷ്യവുമായി  വിദ്യാർത്ഥികൾ തന്നെ  വിത്തിട്ടു നട്ട രക്തശാലി  നെല്ല് വിളഞ്ഞു കൊയ്തു.വെളിയങ്കോട്  എംടിഎം കോളേജിലെ എൻ.എസ്.എസ് (നാഷണൽ സർവീസ് സ്‌കീം) യൂണിറ്റിലെ വിദ്യാർത്ഥികളും 

നാച്ചുറൽ ക്ലബും സംയുക്തമായി നടത്തിയ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ എകെ സുബൈർ  ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ റസ്‌ലത്ത് ആശംസ പറഞ്ഞു.എംടിഎം ട്രസ്റ്റ് സെക്രട്ടറി പ്രൊഫ:ഹവ്വാവുമ്മ, എച്ച് ആർ സജില,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും അധ്യാപകനുമായ ആഷിഖ്, അധ്യാപരായ ശ്യാം,റെയ്ഹാനത്ത്,സുഹ്റ ബീവി,നവ്യ എന്നിവർ സന്നിഹിതരായിരുന്നു. ഫൈസൽ ബാവ സ്വാഗതം പറഞ്ഞു.പാടത്തേക്കിറങ്ങികർഷകർക്കൊപ്പം മണ്ണിനെ അറിയാൻ അതും വിശരഹിതമായി കൃഷി ചെയ്യാൻ കോളേജ് നടത്തിയ ശ്രമം കേരളത്തിന് തന്നെ മാതൃകയാണ് എന്ന് എകെ സുബൈർ പറഞ്ഞു.അത്യപൂർവമായ  രക്തശാലി ഇനത്തിൽ പെട്ട നെൽവിത്താണ് കൊയ്തത് .ചെറിയ ഇനം ഈ  നെൽവിത്ത് സംസ്ഥാനത്ത് വളരെ അപൂർവമായാണ് കൃഷിചെയ്യാറുള്ളത്.കൃഷിയെ നേരിട്ടറിയുക  പാഠ്യപദ്ധതിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തിനായി എല്ലാ വിദ്യാർത്ഥികളെയും  കൃഷിയിലേക്ക് ആകർഷിക്കുന്നതിനായിട്ടാണ് കോളേജിന്റെ സ്വന്തമായ പാടത്ത് എല്ലാവർഷവും കൃഷിയിറക്കാറുള്ളത്.