29 March 2024 Friday

കുത്തിവെപ്പിനെത്തുടർന്നുള്ള മരണം:മെഡിക്കൽസംഘം പരിശോധന നടത്തി

ckmnews

കുത്തിവെപ്പിനെത്തുടർന്നുള്ള മരണം:മെഡിക്കൽസംഘം പരിശോധന നടത്തി


കുറ്റിപ്പുറം : അലർജിക്ക് കുത്തിവെപ്പ് എടുത്തതിനെത്തുടർന്ന് കാങ്കപ്പുഴ കടവ് സ്വദേശി സബാഹിന്റെ ഭാര്യ ഹസ്ന മരിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ സംഘം കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തി. ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനെത്തിയത്.