24 April 2024 Wednesday

എംപി മാരെ രാജ്യസഭയിൽ നിന്നും സസ്പെൻ്റ് ചെയ്തതിൽ പ്രതിഷേധിച്ചു

ckmnews

എംപി മാരെ രാജ്യസഭയിൽ നിന്നും സസ്പെൻ്റ് ചെയ്തതിൽ പ്രതിഷേധിച്ചു


എടപ്പാൾ:  സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെ 12 എം.പി.മാരെ രാജ്യസഭയിൽ നിന്നും സസ്പെൻ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൺസ്യൂമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു മലപ്പുറം ജില്ല കമ്മിറ്റിയുടെ നേത്യത്വത്തിൽ മലപ്പുറം കുന്നുമ്മലിൽ പ്രതിഷേധ പ്രകടനവും യോഗവും ചേർന്നു. ജില്ലാകമ്മിറ്റി അംഗം നിധീഷ് അധ്യക്ഷനായ പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റി അംഗം അനൂപ് പാച്ചത്ത് ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അജിഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ  ജില്ലാ ട്രഷറർ കെ.ബി.വിനോദ് നന്ദി അറിയിച്ചു