29 March 2024 Friday

ചങ്ങരംകുളത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ സ്കോർപിയോ ഇടിച്ച് 6 പേർക്ക് പരിക്ക് സ്കോർപിയോയിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സെത്തി വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്തു

ckmnews

ചങ്ങരംകുളത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ സ്കോർപിയോ ഇടിച്ച് 6 പേർക്ക് പരിക്ക്


സ്കോർപിയോയിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സെത്തി വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്തു


ചങ്ങരംകുളം:തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ സ്കോർപിയോ ഇടിച്ച് 6 പേർക്ക് പരിക്ക്.താടിപ്പടിയിലെ പെട്രോൾ പമ്പിന് മുന്നിൽ നിർത്തിയിട്ട ചരക്ക് ലോറിയിലാണ് മലപ്പുറം കോട്ടക്കലിൽ നിന്ന് ഫാഷൻ ഷോ പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ 10 അംഗ സംഘം സഞ്ചരിച്ച സ്കോർപിയോ നിയന്ത്രണം വിട്ട് ഇടിച്ചത്.അപകടത്തിൽ പരിക്കേറ്റ തൃശ്ശൂർ സ്വദേശി ആൽബർട്ട്(20)കൊല്ലം ചടയമംഗലം സ്വദേശികളായ സുഹൈദ്(19)അസ്ലം(20)കോട്ടയം എരുമേലി സ്വദേശി ജെഫിൻ(21)കോട്ടയം കുറുവിലങ്ങാട് സ്വദേശി ഹേമന്ത്(19)തൃശ്ശൂർ കേച്ചേരി സ്വദേശി നവാഫ് (19)എന്നിവർക്കാണ് പരിക്കേറ്റത്.ആൽബർട്ടിന്റെ പരിക്ക് ഗുരുതരമാണ്.സ്കോർപിയോയിൽ കുടുങ്ങിയ ആൽബർട്ടിനെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഫയർഫോഴ്സെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റുള്ളവർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടം.എറണാംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫാഷൻഷോ ടീം അംഗങ്ങളും സുഹൃത്തുക്കളുമാണ് അപകടത്തിൽ പെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്.കുന്നംകുളം താലൂക് ആശുപത്രി 108 ആംബുലൻസ്, എടപ്പാൾ 108ആംബുലൻസ്,കെയർ  ആംബുലൻസ് ചങ്ങരംകുളം,സൺറൈസ് ഹോസ്പിറ്റൽ ആംബുലൻസ് പൊന്നാനി ഫയർ ഫോഴ്സ് ചങ്ങരംകുളം പോലീസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.