23 April 2024 Tuesday

കനത്ത മഴയില്‍ മാട്ടം ടിപ്പു നഗറില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു

ckmnews

കനത്ത മഴയില്‍ മാട്ടം ടിപ്പു നഗറില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു


ചങ്ങരംകുളം:കനത്ത മഴയില്‍ മാട്ടം ടിപ്പു നഗറില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു.മാട്ടം ടിപ്പുനഗറില്‍  അയ്യങ്കുളം താഴത്ത് താമസിക്കുന്ന വലിയപറമ്പില്‍ ഹലീമയുടെ വീട്ടുകിണറാണ് കനത്ത മഴയെ തുടര്‍ന്ന് ഇടിഞ്ഞ് താഴ്ന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.കിണര്‍ പൂര്‍ണ്ണമായും ഇടിഞ്ഞത് കുടുംബത്തിന് വലിയ ഭീഷണി ആയിട്ടുണ്ട്.ചങ്ങരംകുളം മേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്.