29 March 2024 Friday

ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സക്ക് സഹായവുമായി ഓട്ടോ തൊഴിലാളികൾ

ckmnews

ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സക്ക് സഹായവുമായി ഓട്ടോ തൊഴിലാളികൾ


എടപ്പാൾ:ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സക്ക് സഹായവുമായി ഓട്ടോ തൊഴിലാളികൾ രംഗത്തിറങ്ങി.പൂക്കരത്തറ   സ്വദേശി പ്രമോദിനെ സഹായിക്കുന്നതിനാണ് പൂക്കരത്തറ വൈദ്യർമൂലയിലെ ഓട്ടോതൊഴിലാളികൾ ഒരു ദിവസത്തെ ഓട്ടം മുഴുവൻ ചികിത്സ സഹായത്തിന് മാറ്റിവെച്ചത്.കളക്ഷൻ ലഭിച്ച തുകയും മറ്റു സഹായങ്ങളും സ്വരൂപിച്ച് 30000 രൂപ പ്രമോദിന് വീട്ടിലെത്തി കൈമാറി