20 April 2024 Saturday

സംസ്ഥാനപാതയിൽ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരം വൻഅപകട ഭീഷണി ഉയർത്തുന്നു

ckmnews

സംസ്ഥാനപാതയിൽ  റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരം വൻഅപകട ഭീഷണി ഉയർത്തുന്നു 


പെരുമ്പിലാവ്:ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിൽ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരം വൻ അപകട ഭീഷണി ഉയർത്തുന്നു. 

സംസ്ഥാന പാതയിലെ കല്ലുംപുറം സെൻററിൽ ആണ് അപകട ഭീഷണിയായ് റോഡരുകിലെ മരം നിൽക്കുന്നത്.മഴ തുടങ്ങിയതിനാൽ മരത്തിന്റെ കടക്കൽ ഉള്ള മണ്ണ് ഒലിച്ച് പോകുന്നതും ഭീഷണിയാവുന്നു.

ദിവസം കൂടുംതോറും മരത്തിന്റെ ചരിവ് കൂടി വരുന്നതായും നാട്ടുകാർ പറഞ്ഞു.വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയാകുന്ന മരം ഉടൻ മുറിച്ച് മാറ്റിയില്ലങ്കിൽ റോഡിലേക്ക് കടപുഴകി വീണ് വൻ ദുരന്തം സംഭവിക്കും എന്നും നാട്ടുകാർ പറഞ്ഞു.