29 March 2024 Friday

മേൽപാലത്തിനടിയിൽ കണ്ടെയ്നർ ലോറി കുടുങ്ങി:ടാറിങ് തുടരുന്നു റോഡ് വീണ്ടും അടച്ചു

ckmnews

മേൽപാലത്തിനടിയിൽ കണ്ടെയ്നർ ലോറി കുടുങ്ങി:ടാറിങ് തുടരുന്നു റോഡ് വീണ്ടും അടച്ചു


എടപ്പാൾ: ടാറിങ് നടന്നുവരുന്ന എടപ്പാൾ കുറ്റിപ്പുറം റോഡിൽ കണ്ടെയ്നർ ലോറി കുടുങ്ങി. തൃശ്ശൂർ റോഡിൽ നിന്നും കുറ്റിപ്പുറം റോഡിലേക്ക് ഇടുങ്ങിയ വശത്തിലൂടെ  കടന്ന്  പോകാൻ ശ്രമിക്കുന്നതിനിടെയാണ് പാലത്തിനടിയിൽ കണ്ടയ്നർ  കുടുങ്ങിപ്പോയത്.പാലം ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴും ടൗണിലെ ഇടുങ്ങിയ റോഡുകൾ ആശങ്ക തീർക്കുകയാണ്.കഴിഞ്ഞ ദിവസം ടാറിങ് അവസാനിച്ചതോടെ തുറന്ന് കൊടുത്ത റോഡുകൾ ഇന്ന് കാലത്ത് മുതൽ ടാറിങ്ങിനായി വീണ്ടും അടച്ചു.പാലത്തിനും റോഡിനും ഇടയിൽ കുടുങ്ങിയ കണ്ടയ്നർ  ക്രെയിൻ ഉപയോഗിച്ച് വേണം പുറത്തെത്തിക്കാൻ.ഇതിനായി കാത്തിരിക്കുകയാണ് ഡ്രൈവർ.