25 April 2024 Thursday

അഡീഷ്ണല്‍ ബാച്ചുകളുടെ പ്രഖ്യാപനം വൈകുന്നു:പ്രതിഷേധത്തിനൊരുങ്ങി യു.ഡി.എഫ്

ckmnews

അഡീഷ്ണല്‍ ബാച്ചുകളുടെ പ്രഖ്യാപനം വൈകുന്നു:പ്രതിഷേധത്തിനൊരുങ്ങി യു.ഡി.എഫ്


മലപ്പുറം:പ്ലസ് വണ്‍ സീറ്റിനു വേണ്ടി വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടുമ്പോഴും അഡീഷ്ണല്‍ ബാച്ചുകളുടെ പ്രഖ്യാപനം വൈകുന്നു.എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ എപ്ലസ് ലഭിച്ച മലപ്പുറം ജില്ലയിലാണ് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഇഷ്ടമുള്ള സ്‌കൂളുകളും കോഴ്‌സുകളും ലഭിക്കാതെ ഇനിയും പുറത്തിരിക്കുന്നത്.അഡീഷണല്‍ ബാച്ചുകള്‍  കഴിഞ്ഞ 28 പ്രഖ്യാപിക്കുമെന്നു പറഞ്ഞിരുന്നുവെങ്കിലും ഇന്നേ വരെ നടപടിയായില്ല. മലബാര്‍ മേഖലയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും രാഷ്ട്രീയ വടം വലിയുടെ ഭാഗമായി അഡീഷണല്‍ ബാച്ചുകള്‍ വൈകിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ് മോഹന്‍, കണ്‍വീനര്‍ അഷ്‌റഫ് കോക്കൂര്‍ എന്നിവര്‍ അറിയിച്ചു.