19 April 2024 Friday

ഇന്ധന വിലവര്‍ദ്ധനവിലും കറന്റ് ബില്‍ വര്‍ദ്ധനവിലും കോണ്‍ഗ്രസ്സ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

ckmnews

ചങ്ങരംകുളം:കൊറോണക്കാലത്തും കേന്ദ്രസർക്കാരിന്റെ തുടർച്ചയായ ഇന്ധനവില വർധനവിൽ പ്രധിഷേധിച്ചും, കേരള ഗവൺമെന്റിന്റെ കറണ്ട് ബിൽ വർദ്ദനവിനെതിരെയും പ്രതിഷേധിച്ച്കൊണ്ട് ആലംകോട് സെന്ററിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു 

പ്രതിഷേധ പ്രകടനത്തിന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പിടി അബ്ദുൽ ഖാദർ ,വൈസ് പ്രസിഡണ്ട് മാമു വളയംകുളം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അരുൺലാൽ, ജാഫർ വളയംകുളം, ഫൈസൽ സ്നേഹനഗർ, ജലീൽ എന്‍വി, ശശി പുക്കേപ്പുറത്ത്, മുസ്തഫ ചോലയിൽ, സുബൈർ എന്‍വി, നൗഷാദ്, സുധീഷ് ഉദിനുപ്പറമ്പ് ,ഷെഫീക്ക് പിവി, അഷ്റഫ് പിവി, നൂദിർഷ ആലംകോട്, ഷറഫുദ്ദീൻ ആലംകോട് എന്നിവർ നേതൃത്വം നൽകി.