Kasaragod
ഹിറ്റാച്ചിയുടെ മുകളില്‍ തെങ്ങുവീണ് ഓപ്പറേറ്റര്‍ മരിച്ചു

കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ അരയരുത്തിയില്‍ ഹിറ്റാച്ചിയുടെ മുകളില്‍ തെങ്ങുവീണ് ഹിറ്റാച്ചി ഓപ്പറേറ്റര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി സദയനാണ് മരിച്ചത്. മലയോര ഹൈവേ നിര്‍മാണത്തിനായി സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.ഗുരുതരമായി പരുക്കേറ്റ സദയനെ ആശുപത്രിയിലെത്തിക്കും മുന്‍പ് മരണം സംഭവിക്കുകയായിരുന്നു. ഹിറ്റാച്ചി ഓപറ്റേറ്റ് ചെയ്യുന്നതിനിടെ മറിഞ്ഞുവീണ തെങ്ങ് സദയന്റെ ദേഹത്ത് വീഴുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്കുമാറ്റി.