23 April 2024 Tuesday

1.35 കോടി ചിലവില്‍ നിര്‍മിക്കുന്ന കടല്‍ ഭിത്തി നിര്‍മ്മാണം അന്തിമഘട്ടത്തില്‍

ckmnews

1.35 കോടി ചിലവില്‍ നിര്‍മിക്കുന്ന കടല്‍ ഭിത്തി നിര്‍മ്മാണം അന്തിമഘട്ടത്തില്‍


പൊന്നാനി:പൊന്നാനി ലൈറ്റ് ഹൗസിന് പിൻഭാഗത്ത് കഴിഞ്ഞ കടലാക്രമണത്തിൽ തകർന്ന കടൽഭിത്തി നിർമ്മാണം അന്തിമഘട്ടത്തിൽ.1.35 കോടി രൂപയാണ് പദ്ധതിക്ക് ചിലവ്.നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇടപെട്ടതിനെ തുടർന്നാണ് പൊന്നാനി കടൽ ഭിത്തിക്ക് പ്രത്യേകം ഫണ്ട് അനുവദിച്ചത്. ഇതിനോടനുബന്ധിച്ച് തകർന്നടിഞ്ഞ തീരദേശ പാതയുടെ പുനർ നിർമ്മാണത്തിന് 40 ലക്ഷം രൂപ വേറെയും വകയിരുത്തി. പാതയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.കടൽഭിത്തിക്കാവശ്യമായ കൂറ്റൻ പാറക്കെട്ടുകൾ ലഭ്യമല്ലാതായതോടെ വിദഗ്ദ സമിതി ശുപാർശ പ്രകാരം ജിയോ ബാഗുകളും ട്യൂബുകളും ഉപയോഗിച്ച് കടലാക്രമണം തടയാനാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതു പ്രകാരം കാപ്പിരിക്കാട്, പാലപ്പെട്ടി മേഖലയിൽ പദ്ധതി തുടങ്ങിയിരുന്നു.എന്നാൽ നിർമ്മാണ കമ്പനിയുമായ ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണം പദ്ധതി തുടങ്ങിയിടത്തു തന്നെയാണുള്ളത്. ഇക്കാര്യം പരിഹരിക്കാനും ജിയോ ബാഗുകളും ട്യൂബുകളും സ്ഥാപിക്കാനുമാവശ്യമായ  നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ്റെ ഓഫീസ് അറിയിച്ചു.