19 April 2024 Friday

പെരുമ്പറമ്പ് ശ്രീ മൂകാംബിക ക്ഷേത്രസന്നിധിയിൽ ദുർഗ സപ്തശതി സമൂഹ പാരായണത്തിന് ആരംഭമായി.

ckmnews

പെരുമ്പറമ്പ് ശ്രീ മൂകാംബിക ക്ഷേത്രസന്നിധിയിൽ

ദുർഗ സപ്തശതി സമൂഹ  പാരായണത്തിന് ആരംഭമായി.


എടപ്പാൾ: കൊല്ലൂർ മൂകാംബിക  ക്ഷേത്രത്തിലെ ചണ്ഡിക യജ്ങ്ങളുടെയും,കർമങ്ങളുടെയും, സുപ്രധാന ഗ്രന്ഥമായ  ദുർഗ സപ്തശതി സമൂഹ  പാരായണത്തിന് ആരംഭമായി.പത്ത് ലക്ഷം ഭവനങ്ങളിൽ ഗ്രന്ഥം പരായണത്തിനായി ദാനം ചെയ്യുന്നതിന്ടെയും ഭാഗമായി  എടപ്പാൾ പെരുമ്പറമ്പ്  

ശ്രീ മൂകാംബിക ക്ഷേത്രസന്നിധിയിൽ ഞായറാഴ്ച  സമ്പൂജ്യ  മഹാ മഹാന്ത് ബധരിനാഥ്‌  ക്ഷേത്രം  മുൻ ആചര്യൻ 1008.ശ്രീ.എച്ച്.എച്ച്.റാവൽജി ബ്രന്മശ്രീ  പാച്ചാളം  ശ്രീധരൻ നമ്പൂതിരി  പാരായണ യഞ്ജം ഉത്ഘാടനം ചെയ്തു.തുടർന്ന് ക്ഷേത്രദർശൻ  ആദ്യാൽമിക വീക്കിലി 

ഈ-ന്യൂസ്‌ മലപ്പുറം  ബ്യുറോ ഉത്ഘാടനം പത്മശ്രി രാമചന്ദ്രപുലവർ നിർവ്വഹിച്ചു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി വി.പി.വിദ്യാധരൻ അദ്ധ്യത വഹിച്ചു.മുൻ മാളികപ്പുറം മേൽശാന്തി ബ്രഹ്മശ്രി മനോജ് എമ്പ്രാന്തിരി,   ഡോ.കെ.കെ.ഗോപിനാഥ്,

ഡോ.കിരാതമൂർത്തി, തുടങ്ങി നിരവധി  സന്നിഹിതരായി.ചടങ്ങിൽ പത്മശ്രി രാമചന്ദ്രപുലവർ, ബഹ്മശ്രി മനോജ് എമ്പ്രാന്തിരി എന്നിവരെ ആദരിച്ചു.ക്ഷേത്ര ദർശ്ശൻ പദ്ധതിയുടെ അവതരണം ജയപ്രകാശ് കേശവ് നടത്തി.  ഈ-പേപ്പർ പരിചയപ്പെടുത്തൽ ക്ഷേത്ര ദർശ്ശൻ ചീഫ് എഡിറ്റർ വികാസ് മുത്തേടത്ത് നിർവ്വഹിച്ചു.കൊല്ലൂർ മൂകാംബിക  തന്ദ്രി ബ്രണ്മശ്രീ നരസിംഹ അടികൾ രക്ഷദികാരി ആയുള്ള സഹസ്ര ചണ്ടിക  യാഗത്തിന്റെ മലപ്പുറം ജില്ലയിലെ ആദ്യ പ്രവർത്തന ഉത്ഘാടനം കൂടി പെരുമ്പറമ്പ്  മൂകാംബിക ക്ഷേത്രത്തിൽ നടന്നു.ഇരുപതോളം ക്ഷേത്രങ്ങളിലെ  പാരായണ യജ്ന  സമിതികളിനിന്നും  

ഉള്ള പ്രതിനിധികകൾ സ്വീകരണ ചടങ്ങുകളിൽ പങ്കെടുത്തു.പ്രദിപ്.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ ബിനു ജയരാജ് നന്ദി രേഖപ്പെടുത്തി