19 April 2024 Friday

കുന്നംകുളം നഗരത്തിൽ കിടന്നുറങ്ങിയവർക്ക് വെട്ടേറ്റ സംഭവം : പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

ckmnews

കുന്നംകുളം നഗരത്തിൽ രണ്ടിടത്തായി കിടന്നുറങ്ങിയ രണ്ട് പേർക്ക് വെട്ടേറ്റ  സംഭവം പ്രതിയായ മനോനില തെറ്റിയ  ആൾ  അറസ്റ്റിൽ . ചൊവ്വന്നൂർ പന്തല്ലൂർ സ്വദേശി ഷണ്മുഖനെയാണ്  കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത് , വെട്ടേറ്റ കൊട്ടാരക്കര സ്വദേശി കുഴിയിൽ രാജൻ ബീഹാർ സ്വദേശി തേജ്‌നാഥ്‌  എന്നിവരെ  തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം .

ഗുരുവായൂരിൽ  ജോലിക്കെത്തിയ  ഇതരസംസ്ഥാന തൊഴിലാളികൾ   ഭാവന തിയേറ്ററിന് സമീപം മരച്ചുവട്ടിൽ ആണ് കിടന്നുറങ്ങുന്നത് രാജൻ ഗുരുവായൂരിലെ നഗരസഭ ഷോപ്പിങ് കോംപ്ലക്സിലെ കടവരാന്തയിൽ ആണ് കിടന്നുറങ്ങുന്നത്  എന്ന് പോലീസ് പറയുന്നു ഇയാളുടെ വലത് തോളിനു താഴെയാണ് വെട്ടേറ്റത് രാജന്  കഴുത്തിൽ ആണ് വെട്ടേറ്റത് 


വെട്ടിയ ആൾ ഗുരുവായൂർ റോഡിലൂടെ നടന്ന് ചട്ടുകളത്തു  എത്തിയതോടെ ദേഹത്ത് രക്തം കണ്ട് ചോദിച്ച അറിഞ്ഞവരാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത് രാജൻ കൂലിപ്പണിക്കാരനാണ് വെട്ടാൻ ഉപയോഗിച്ച കത്തി  പോലീസ് കണ്ടെടുത്തു , അഞ്ചുവർഷംമുമ്പ് ഗുരുവായൂർ റോഡിൽ  ഇതേ  വ്യാപാരസമുച്ചയം വരാന്തയിൽ കിടന്നുറങ്ങിയ ഭിക്ഷാടകരെ കല്ല് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് വർഷങ്ങൾക്കു മുമ്പ് സ്വന്തം പിതാവിനെ കുത്തിക്കൊലപ്പെടുതാൻ ശ്രമിച്ച  കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.