25 April 2024 Thursday

കുതിരാനിൽ വൻ ഗതാഗത കുരുക്ക്; 4 കിലോമീറ്റർ ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു

ckmnews

തൃശ്ശൂർ: കുതിരാൻ തുരങ്കത്തിൽ വൻ ഗതാഗത കുരുക്ക്. നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു. താണിപ്പാടം മുതൽ കുതിരാൻ വരെ പൂർണ്ണമായും വാഹനഗതാഗതം സ്തംഭിച്ചിരിക്കുന്നു. നാലു കിലോമീറ്ററോളം നീളത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്.ഈ പാതയിലൂടെ പുതിയ ഗതാഗത പരിഷ്‌കാരം നടപ്പിലാക്കിയതിലെ പാകപ്പിഴയാണ് പ്രശ്‌നത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. വലിയ ചരക്കുവാഹനങ്ങളടക്കം കുടുങ്ങി കിടക്കുന്നുണ്ട്. ആംബുലൻസുകൾക്കുപോലും കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രശ്‌നപരിഹാരത്തിനായി പോലീസ് പരിശ്രമം തുടരുകയാണ്. ഒല്ലൂർ എസിപി സ്ഥലത്തെത്തിയിട്ടുണ്ട്.