19 April 2024 Friday

ആയുർവേദ മരുന്ന്:തവനൂർ പഞ്ചായത്ത് കിരണം പദ്ധതി തുടങ്ങി

ckmnews

ആയുർവേദ മരുന്ന്:തവനൂർ പഞ്ചായത്ത് കിരണം പദ്ധതി തുടങ്ങി


എടപ്പാൾ:തവനൂർ പഞ്ചായത്ത്‌ 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ആയുഷ് - ആയുർവേദ വകുപ്പുമായി സഹകരിച്ച്  സ്കൂൾ കുട്ടികൾക്ക് രോഗ പ്രതിരോധത്തിന് ആയുർവേദ മരുന്ന് നൽകുന്ന കിരണം പദ്ധതി' തുടങ്ങി തവനൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി പി നസീറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി വി ശിവദാസ് അധ്യക്ഷനായി. പഞ്ചായത്തംഗം കെ ലിഷ, പഞ്ചായത്ത്‌ സെക്രട്ടറി ടി അബ്ദുൽ സലീം, അസിസ്റ്റന്റ് സെക്രട്ടറി ആർ രാജേഷ്, ബിന്ദു, സീനിയർ മെഡിക്കൽ ഓഫീസർ പ്രിയ, ഡോ. പ്രവീണ, പി സുരേന്ദ്രൻ, ഫാർമസിസ്റ്റ് മോഹനൻ എന്നിവർ സംസാരിച്ചു