25 April 2024 Thursday

കോവിഡ് വകഭേദം:ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനില്‍ പ്രവേശന വിലക്ക്

ckmnews

കോവിഡ് വകഭേദം:ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനില്‍ പ്രവേശന വിലക്ക്


മസ്‌കത്ത്:പുതിയ കോവിഡ് 19 വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനില്‍ പ്രവേശന വിലക്കേര്‍പ്പെടുത്താന്‍ സുപ്രീം കമ്മിറ്റി തീരുമാനം. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബ്‌വെ, ലിസോത്തോ, എസ്‌വാത്വിനി, മൊസാംബിക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 


നവംബര്‍ 28 ഞായറാഴ്ച രാവിലെ 8 മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. പുതിയ അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് തുടരും. 


അതേസമയം, ഒമാനി പൗരന്മാര്‍, നയതന്ത്രജ്ഞര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരെ പ്രവേശന വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.