25 April 2024 Thursday

ലഹരി പ്രതിരോധത്തിൻ്റെ വർണ ബലൂണുകൾ വാനിൽ പറത്തി തവനൂർ പഞ്ചായത്ത്.

ckmnews

ലഹരി പ്രതിരോധത്തിൻ്റെ  വർണ ബലൂണുകൾ വാനിൽ പറത്തി തവനൂർ പഞ്ചായത്ത്. 


എടപ്പാൾ:തവനൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഒപ്പം എന്ന ലഹരി വിരുദ്ധ പദ്ധതിയുടെ പ്രചരണ പരിപാടിയുടെ ഭാഗമായി കുറ്റിപ്പുറം  മിനി പമ്പ ടി കെ പത്മിനി സ്ക്വയറിൽ വച്ച് വിവിധ വർണങ്ങളിലുള്ള ബലൂണുകൾ വാനിൽ പറത്തി. ഒപ്പം ലഹരി വിമുക്ത പ്രചരണ പരിപാടിയുടെ ഉദ്ഘാടനം തവനൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി പി നസീറ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ടി വി ശിവദാസ് അധ്യക്ഷനായി.പഞ്ചായത്ത് സെക്രട്ടറി ടി അബ്ദുൾ സെലീം, മെഡിക്കൽ ഓഫീസർ ഡോ.വിജിത്ത് വിജയ് ശങ്കർ, ജില്ലാ പഞ്ചായത്തംഗം അഡ്വ. പി പി മോഹൻദാസ്,പഞ്ചായത്തംഗം ചെയർപേഴ്സൺ  എ പി വിമൽ, വിമുക്തി കോർഡിനേറ്റർ ശ്രീജിത്ത്, ആർ രാജേഷ്, പി സുരേന്ദ്രൻ, രാജേഷ് പ്രശാന്തിയിൽ എന്നിവർ സംസാരിച്ചു. തവനൂർ കേളപ്പജി മെമ്മോറിയൽ ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, യുവജന സംഘടനകൾ പങ്കെടുത്തു.