19 April 2024 Friday

തൃശ്ശൂർ സ്വദേശി ട്രാൻസ് യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

സംസ്ഥാനത്ത് മറ്റൊരു ട്രാൻസ് യുവതി കൂടി ജീവനൊടുക്കി. ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റ് കൂടിയായ താഹിറ അസീസ് ആണ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. മോഡൽ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മത്സരങ്ങളിൽ മാറ്റുരച്ചിട്ടുണ്ട്. പങ്കാളി വാഹനാപകടത്തിൽ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീവനൊടുക്കിയതെന്ന് സൂചനയുണ്ട്.ആലുവയിലാണ് സംഭവം.കൊച്ചി കാക്കനാട്ടെ ഐടി കമ്പനിയിലെ ജീവനക്കാരിയാണ് താഹിറ. മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.