20 April 2024 Saturday

ഓണ്‍ലൈന്‍ പഠനത്തിന് സൗജന്യമായി ടിവി സമ്മാനിച്ച് ചാലിശ്ശേരി സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി

ckmnews

ഓണ്‍ലൈന്‍ പഠനത്തിന് സൗജന്യമായി ടിവി സമ്മാനിച്ച് ചാലിശ്ശേരി സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി

ചങ്ങരംകുളം: ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് എൽ.ഇ.ഡി ടി.വി നൽകി പൂർവ്വ വിദ്യാർത്ഥി കെ.പി. രവീന്ദ്രൻ സ്കൂളിനും നാടിനും മാതൃകയായി.സ്കൂളിലെ പിടിഎയുടെ നേതൃത്വത്തിൽ  ഓൺലൈൻ പഠനത്തിനായി  സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളിൽ  അർഹരായവരെ കണ്ടെത്തി  ടി.വി നൽകുന്ന പദ്ധതിയിലേക്കാണ് 1984-85 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കണ്ണൂരിലെ വ്യവസായിയുമായ ചാലിശ്ശേരി പട്ടിശ്ശേരി ഷാരത്ത് കെ.പി  രവീന്ദ്രൻ മുപ്പത്തിരണ്ട് ഇഞ്ച്    എൽ.ഇ.ഡി   ടി.വി   സ്കൂളിന് നൽകിയത്.രണ്ട് വർഷം മുമ്പ് സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് അഞ്ഞൂറോളം കസേരകൾ  രവീന്ദ്രൻ നൽകിയിരുന്നു.ചടങ്ങിൽ സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ്. ദേവിക  ടി.വി ഏറ്റുവാങ്ങി  പിടിഎ അംഗളായ കെ. കൃഷ്ണകുമാർ , പി.കെ ബാലൻ  , കെ.പി.ഹരി  , കെ.പി രവീന്ദ്രൻ  എന്നിവർ  പങ്കെടുത്തു.