25 April 2024 Thursday

പൂവാലശല്ല്യം രൂക്ഷം കർശന നടപടികളുമായി ചങ്ങരംകുളം പോലീസ്

ckmnews

പൂവാലശല്ല്യം രൂക്ഷം കർശന നടപടികളുമായി ചങ്ങരംകുളം പോലീസ്


എടപ്പാൾ:കോവിഡ് നിയന്ത്രങ്ങൾ തീർന്ന് സ്കൂളുകളും കോളേജുകളും തുറന്നതോടെ ബസ്റ്റോപ്പുകളും ബസ്റ്റാന്റുകളും കേന്ദ്രീകരിച്ചുള്ള പൂവാലശല്ല്യം രൂക്ഷമാവുന്നു.പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയാണ് സംഘം പ്രണയം നടിച്ച് വശത്താക്കുന്നത്. കഴിഞ്ഞ ദിവസം എടപ്പാളിൽ പെൺകുട്ടിയെ പ്രണയാഭ്യാർത്ഥന നടത്തി പുറകെ കൂടി ശല്ല്യം ചെയ്തത് ചോദ്യം ചെയ്ത കച്ചവടക്കാരനെ ഒരു സംഘം ക്രൂരമായി മർദ്ധിച്ച് പരിക്കേൽപിച്ചിരുന്നു.സംഭവത്തിൽ 3 പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.എടപ്പാൾ പ്രദേശത്ത് ഇത്തരത്തിൽ പൂവാലൻമാരുടെ ശല്ല്യം രൂക്ഷമാണെന്ന് നേരത്തെ തന്നെ പരാതികളുണ്ട്.സംഭവത്തിൽ പോലീസ് പരിശോധന കർശനമാക്കുമെന്നും ബസ്റ്റോപ്പുകളിലും മറ്റു കവലകളിലും മഫ്തി പോലീസിന്റെയും വനിതാപോലീസിന്റെയും സാനിധ്യം ഉറപ്പാക്കുകയും ഇത്തരക്കാരെ കണ്ടെത്തി കർശന നടപടികളുമായി മുന്നോട്ട് പോകുമെന്നും ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ പറഞ്ഞു