20 April 2024 Saturday

നിയന്ത്രണം നീക്കുന്നു; ഇന്ത്യയില്‍നിന്നുള്ള അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍

ckmnews

നിയന്ത്രണം നീക്കുന്നു; ഇന്ത്യയില്‍നിന്നുള്ള അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍


ന്യൂഡൽഹി: രാജ്യത്ത് രാജ്യാന്തര വിമാനസർവീസുകൾ സാധാരണ നിലയിലേക്ക്. അടുത്തമാസം 15 മുതൽ രാജ്യാന്തര വിമാനങ്ങൾക്കുള്ള നിയന്ത്രണം നീക്കും. ടൂറിസം, വ്യോമയാന മന്ത്രാലയങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് നിയന്ത്രണം നീക്കാനുള്ള സർക്കാർ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി.


ഡിസംബർ 15 മുതൽ 14 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളൊഴികെ മറ്റെല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള രാജ്യാന്തര വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണമായും നീക്കുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. എന്നാൽ ബ്രിട്ടൺ, ഫ്രാൻസ്, ചൈന, ഫിൻലാൻഡ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയവയാണ് നിയന്ത്രണങ്ങൾ ബാധകമായി തുടരുന്ന വിമാനസർവീസുകളുടെ പട്ടികയിലുള്ളത്.



പക്ഷേ, നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിൽപ്പോലും നിലവിലെ എയർ ബബിൾ പ്രകാരം അവിടങ്ങളിലേക്കുള്ള സർവീസ് തുടരുമെന്നും സർക്കാർ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരുന്നത്.