24 April 2024 Wednesday

മോഫിയ പർവീണിന്റെ ആത്മഹത്യ; അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്

ckmnews

കൊച്ചി∙ ആലുവയില്‍ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടു. ഡിവൈഎസ്പി പി. രാജീവിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും തീരുമാനിച്ചു.

മോഫിയയുടെ മരണത്തിന് ഉത്തരവാദിയായ പൊലീസ് ഇന്‍സ്പെക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മോഫിയയുടെ സഹപാഠികൾ എസ്പി ഓഫിസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. സംഭവത്തിൽ 17 നിയമ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), പിതാവ് യൂസഫ് (63) എന്നിവരെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. കാക്കനാട് ജില്ലാ ജയിലിലാണു പ്രതികളുള്ളത്.