29 March 2024 Friday

വാൽവിലെ തകരാർ; മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്ററിന്റെ പ്രവർത്തനം നിർത്തി

ckmnews

മൂലമറ്റം: സ്‌ഫെറിക്കൽ വാൽവിലെ തകരാറിനെ തുടർന്ന മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിവച്ചു. സ്‌ഫെറിക്കൽ വാൽവിനോട് ചേർന്നുള്ള റബ്ബർ സീലാണ് തകരാറിലായത്. സീൽ തകർന്നതോടെ അതുവഴി വെള്ളം പുറത്തേക്ക് ചോരുകയായിരുന്നു. 

ഇപ്പോൾ നിലയത്തിൽ 5 ജനറേറ്ററുകൾ ആണ് പ്രവർത്തിക്കുന്നത്. നാളെ ഉച്ചയോടെ തകരാർ പരിഹരിക്കും.