25 April 2024 Thursday

ചാവക്കാട് കണ്ടെയ്ൻമെന്റ് സോൺ; ഗുരുവായൂർ ക്ഷേത്രം വീണ്ടും അടച്ചു

ckmnews



ഗുരുവായൂർ : ചാവക്കാട് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ ഗുരുവായൂർ ക്ഷേത്രം അടച്ചിടാൻ ക്ഷേത്ര സമിതി തീരുമാനമെടുത്തു.

തൃശ്ശൂർ ജില്ലയിൽ കോവിഡ് വ്യാപനം വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ ഇളവുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇന്ന് നിശ്ചയിച്ചിട്ടുളള വിവാഹങ്ങൾ മുടക്കമില്ലാതെ നടത്താം.ഗുരുവായൂരിൽ ചട്ടങ്ങളെല്ലാം പാലിച്ചാണ് ദർശനം ഒരുക്കിയത്. എന്നാൽ കനത്ത നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ആശങ്കകൾ ഉള്ളതിന്റെ പേരിലാണ് ഭരണസമിതി ഇങ്ങനെയൊരു തീരുമാനമെടുത്തത്.നാളെ മുതൽ നിശ്ചയിച്ച വിവാഹങ്ങളുടെ കാര്യത്തിൽ ക്ഷേത്രത്തിൽ വെച്ച് വിവാഹ നടത്താനാകില്ലെന്ന് ബന്ധപ്പെട്ടവരെ ഇമെയിൽ മുഖാന്തരവും ടെലഫോൺ മുഖാന്തരവും അറിയിച്ചിട്ടുണ്ട്.തിങ്കളാഴ്ച മാത്രം ക്ഷേത്രത്തിൽ 26 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരുന്നത്. അതേസമയം ക്ഷേത്ര ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള ചടങ്ങുകൾ ക്ഷേത്രത്തിൽ നടക്കും.കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ 50 വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത്.ഒൻപതാം തിയതി മുതൽ ഭക്തർക്ക് ദർശനം അനുവദിച്ചിരുന്നുവെങ്കിലും നാമമാത്രമായ ആളുകൾ മാത്രമാണ് ക്ഷേത്രത്തിൽ എത്തിയിരുന്നത്.15ന് നിശ്ചയിച്ചിരുന്ന മേൽശാന്തി നിയന അഭിമുഖവും മണിക്കിണർ വറ്റിക്കലും മാറ്റിവച്ചിട്ടുണ്ട്.