25 April 2024 Thursday

അമിതവേഗത്തില്‍ വന്ന സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു.ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

ckmnews

അമിതവേഗത്തില്‍ വന്ന സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു.ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു


വൈപ്പിന്‍:അമിതവേഗത്തില്‍ വന്ന സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു ചെറായി കുഞ്ഞേലിപ്പറമ്പില്‍ ഫ്രെഡി(21), പള്ളിപ്പുറം കോണ്‍വെന്റ് കുളങ്ങര അലന(31) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈപ്പിന്‍ സ്‌കൂള്‍ മുറ്റത്ത് വെച്ചായിരുന്നു അപകടം. പള്ളിപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഫ്രെഡി.വിദേശത്ത് പോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കുകയായിരുന്നു അലന.പിതാവിന് മൊബൈല്‍ ഫോണ്‍ വാങ്ങി ബൈക്കില്‍ ഫ്രെഡിയ്‌ക്കൊപ്പം മടങ്ങുമ്പോഴായിരുന്നു അപകടം. അമിതവേഗതയിലെത്തിയ ബ്‌സ കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയണ് അപകടം ഉണ്ടായത്.