28 March 2024 Thursday

അതി ദാരിദ്ര സർവ്വേ:വെളിയംകോട് പഞ്ചായത്ത് തല പരിശീലനം ആരംഭിച്ചു

ckmnews

അതി ദാരിദ്ര സർവ്വേ:വെളിയംകോട് പഞ്ചായത്ത് തല പരിശീലനം ആരംഭിച്ചു 


എരമംഗലം:വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിലെ  അതി ദാരിദ്ര സർവ്വേ -.2021 ന്റെ  വാർഡ് തല ജനകീയ സമിതി അംഗങ്ങൾക്കുള്ള പഞ്ചായത്ത് തല  തലപരിശീലനം ( 2 , 3 , 4 , 5 , 6 എന്നീ  വാർഡുകളിൾ ഉൾപ്പെട്ടവർക്ക് ആദ്യ ഘട്ടം)  കോൺഫറൻസ്  ഹാളിൽ നടന്നു. പ്രസിഡന്റ്  കല്ലാട്ടേൽ ഷംസു  ഉദ്ഘാടനം  ചെയ്തു.വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്  അധ്യക്ഷത വഹിച്ചു.മലപ്പുറം ജില്ലാ ജനകീയാസൂത്രണ ഫെസിലിറ്റേറ്ററും കില ഫാക്കൽറ്റിയുമായ       .

എ ശ്രീധരൻ  മുഖ്യ പ്രഭാഷണം നടത്തി സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർന്മാരായ  മജീദ് പാടിയോടത്ത് ,സെയ്ത് പുഴക്കര , ഷരീഫ മുഹമ്മദ് 

മെമ്പർ , ഹുസ്സൈൻ പാടത്തകായിൽ , ബ്ലോക്ക് ഹൗസിംഗ്  ഓഫീസർ ശ്രീകുമാർ  തുടങ്ങിയവർ സംസാരിച്ചു.

ക്ലാസ്സുകൾക്ക്  കില റിസോഴ്സ് പേഴ്സൺ മാരായ  പ്രകാശൻ മഞ്ചേരി ,  പി. അശോകൻ നേതൃത്വം  നല്കി . അസി. സെക്രട്ടറി  കവിത , സ്വാഗതവും , അസി. നോഡൽ  ഓഫീസർ ജി . കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു .